ആദ്യ സെക്സ് ഏതൊരു വ്യക്തിക്കും എന്നെന്നും ഓർത്തു വയ്ക്കാനുള്ള സുന്ദര മുഹൂർത്തം തന്നെയാണ്. എന്നിരുന്നാലും ആദ്യ ബന്ധപ്പെടലിനു ശേഷം സ്ത്രീകളുടെ ശരീരത്തിൽ ചില മാറ്റങ്ങളൊക്കെ കണ്ടു വരുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യസെക്സിനു ശേഷം മൂത്രവിസര്‍ജന സമയത്ത് പല സ്ത്രീകള്‍ക്കും വേദനയും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഇത് എല്ലായ്പ്പോഴും അണുബാധയാകണമെന്നില്ല. ലൈംഗികബന്ധം കാരണം ഈ ഭാഗത്ത് ആദ്യമായി നടക്കുന്ന മാറ്റങ്ങളാകാം ഇതിന് കാരണം. കോണ്ടം പോലുളളവയും ചിലര്‍ക്ക് അലർജിയിക്കു കാരണമാകും.
സെക്സ് ശേഷം മൂത്രമൊഴിയ്ക്കാനുളള തോന്നല്‍ അപൂര്‍വമാണെന്നു പറയാനാകില്ല, സെക്സിനിടയിലും ഇത്തരം തോന്നലുണ്ടാകാം. അപൂര്‍വം ചില സ്ത്രീകളില്‍ ഓര്‍ഗാസത്തിനു മുന്നോടിയായും ഈ തോന്നലുണ്ടാകാം.
ആദ്യ സെക്സില്‍ കന്യാചര്‍മം മുറിയുന്നതു കാരണം ബ്ലീഡിംഗുണ്ടാകുന്നതു സാധാരണയാണ്. ഇതല്ലാതെയും സെക്സിനു ശേഷം ഒന്നു രണ്ടു ദിവസം ബ്ലീഡിംഗുണ്ടായേക്കാം. ഇതിനു ശേഷം ഇതു മാറുകയും ചെയ്യും. കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക.
സെക്സ് ശേഷം അടിവയറ്റില്‍ ചില സ്ത്രീകള്‍ക്കു വേദനയുണ്ടാകും. സെക്സ് സമയത്ത് പെല്‍വിസിലെ മസിലുകള്‍ക്കുണ്ടാകുന്ന മര്‍ദമാണ് കാരണമാകുന്നത്. ഇതൊരിയ്ക്കലും രോഗലക്ഷണമല്ല.
ഇവയെല്ലാം തന്നെ ഒരു പുതിയ കാര്യം അനുഭവിക്കുന്നത് കൊണ്ട് സ്ത്രീ ശരീരത്തിലുണ്ടാകുന്ന ,മാറ്റങ്ങളാണ്, ഇവയെ ഒന്നുകൊണ്ടും ഭയത്തോടെ സമീപിക്കേണ്ടതില്ല. പതിയെ പതിയെ ഈ അവസ്ഥകളോട് നമ്മുടെ ശരീരം പൊരുത്തപ്പെടാൻ ആരംഭിക്കും. എന്നാൽ വിവാഹത്തിന് ശേഷവും ദീർഘനാൾ ഇത്തരം പ്രശ്നങ്ങൾ തുടരുന്നുവെങ്കിൽ വൈദ്യസഹായം തേടണം.
സെക്സിൽ തുടക്കക്കാരാണോ നിങ്ങൾ? എങ്കിൽ ഈ പൊസിഷനുകൾ പരീക്ഷിക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക