പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു. ട്രഷറികള്‍ വഴിയടച്ച സംഭവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്. 4.16 ലക്ഷം പേര് ഇതുവരെ ഓണ്‍ലെെന്‍ വഴി പണം അടച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് പേയ്മെന്റിലൂടെ 145.17 കോടി, യു.പി.ഐ/ക്യു.ആര്/വി.പി.എ വഴി 46.04 കോടി, പണം/ചെക്ക്/ആര്.ടി.ജി.എസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക