കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റീലിൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി. പള്ളിപ്പാട് എന്‍ടിപിസിക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് നിതാ അംബാനി സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നൽകിയതായും കൂടാതെ വിവിധ ജില്ലകളിലായി 50 കോടിയുടെ ദുരിതാശ്വാസ സഹായങ്ങൾ എത്തിച്ചു നൽകിയതായും നിതാ അംബാനി അറിയിച്ചു.
പ്രളയത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചതും,കേരളത്തിന്റെ പരസ്പര സഹായവും ലോകത്തിന് തന്നെ മാതൃകയാണെന്നും അവർ പറഞ്ഞു. ക്യാമ്പിലെത്തിയ നിതാ അംബാനി ക്യാമ്പിലുള്ള അംഗങ്ങളുമായി സമയം ചിലവഴിക്കുകയും കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ കാണുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക