വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കാലാവധി നീട്ടിത്തരാൻ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് രംഗത്ത്. 1000 ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖത്ത് കപ്പലടുപ്പിക്കും എന്നതായിരുന്നു അദാനി ഗ്രൂപ്പിന്റെ അവകാശവാദം. എന്നാൽ ഇത് തീരാൻ 2 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് കാലാവധി നീട്ടിക്കിചോദിച്ച് കൊണ്ട് അദാനി ഗ്രൂപ് രംഗത്തെത്തിയിരിക്കുന്നത്.
2015 ഡിസംബര്‍ 5 നായിരുന്നു വിഴിഞ്ഞത്തെ തുറമുഖ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ആയിരം ദിനം കൊണ്ട് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാലവര്‍ഷവും ഓഖിയും എത്തിയതോടെ തുറമുഖ നിര്‍മ്മാണപ്രവര്‍ത്തികള്‍ മന്ദീഭവിച്ചു. ഒപ്പം കരിങ്കല്‍ ലഭ്യത കുറഞ്ഞതോടെ ആയിരം ദിനം കൊണ്ട് വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന കരാറുകാരുടെ വാക്ക് പാഴ് വാക്കായി മാറുകയായിരുന്നു. സെപ്തംബര്‍ ഒന്നിനാണ് ആയിരം ദിനങ്ങള്‍ തികയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക