മാലിന്യം തള്ളുന്നത് തടഞ്ഞ നാട്ടുകാരെയും യുഡിഎഫ് കൗണ്‍സിലര്‍മാരെയും പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് പൊന്നാനി താലൂക്കിൽ ഇന്ന് ഹർത്താൽ.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ തങ്ങള്‍, നഗരസഭാ പ്രതിപക്ഷ നേതാവ് നിസാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റു.
ഇന്നലെ വൈകിട്ടാണ് പൊന്നാനി ഹാര്‍ബറില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നഗരസഭാ ഓഫിസ് ഉപരോധിക്കുകയും പൊന്നാനി നഗരസഭാ പരിധിയില്‍ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക