ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയാണ് വെനേസ മാര്‍ക്വസ്.
അടുത്തിടെ നടിയുടെ സ്വഭാവമാറ്റത്തില്‍ സംശയം തേന്നിയ വീട്ടുടമ വീട് പരിശോധിക്കണം എന്നും നടിയുടെ വിവരങ്ങള്‍ തിരക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്.
എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും കേൾക്കാത്തതിനെ തുടർന്ന് പോലീസ് നിറയൊഴിക്കുകയായിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക