ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി മോഹൻലാൽ.
പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് പിണറായിക്കൊപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ട് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിക്കാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ഭാര്യ കമലാ വിജയനും അദ്ദേഹത്തോടൊപ്പമുണ്ട്. മിനസോട്ട സ്റ്റേറ്റിലെ റോച്ചസ്റ്റയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. കഴിഞ്ഞ മാസം 19 ന് നിശ്ചയിച്ചിരുന്ന യാത്ര പ്രളയത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞ് 17 ന് മുഖ്യമന്ത്രി തിരിച്ച് കേരളത്തിലെത്തും.
https://www.facebook.com/ActorMohanlal/photos/a.367995736589462/1879157215473299/?type=3&theater
ഹിന്ദു നേതാക്കളെ വധിക്കാൻ ഗൂഢാലോചന; കോയമ്പത്തൂരിൽ അഞ്ച് പേർ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക