തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി നടൻ മോഹൻലാൽ മത്സരിക്കുമെന്ന് പ്രമുഖ ദേശീയ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന് മോഹന്‍ലാല്‍ മത്സരിക്കുമൊണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തത്. മോഹന്‍ലാല്‍ മത്സരിച്ച് വിജയിച്ചാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി സ്ഥാനം നല്‍കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആർ എസ് എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന നിലയിൽ മോഹൻലാൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. എന്നാൽ ഇത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക അറിയിപ്പുകളും ഇതുവരെ പുറത്ത് വന്നിട്ടില്ല.
നിലവില്‍ നാല് രാജ്യസഭാംഗങ്ങളും ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവുമാണ് കേരളത്തിനായി ബി.ജെ.പി നല്‍കിയിട്ടുള്ളത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക