നടൻ ജയറാം ജീപ്പകടത്തിൽപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കയറ്റം കയറാന്‍ എത്തിയ ഒരു ജീപ്പ് അതിവേഗത്തില്‍ ഒരു കുന്നിലേക്ക് കയറി പോവുകയും അതിലും വേഗത്തില്‍ തിരികെ വന്ന് മറിയുകയും ചെയ്യുന്ന രംഗങ്ങളടങ്ങിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഈ വാർത്ത ജയറാമിന്റെ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാമിന് എന്നും മലയാളികൾ സ്വന്തം വീട്ടിലെ ഒരംഗത്തിന്റെ സ്ഥാനമാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ജയറാമിന് അപകടം പറ്റിയെന്നു വാർത്തകൾ വന്നതോടെ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലും ഫോണിലൂടെയും നേരിട്ടുമായി നിരവധി അന്വേഷണങ്ങളാണ് സംഭവത്തെക്കുറിച്ച് ഉണ്ടായത്. ഒടുവിൽ ജയറാം തന്നെ സംഭവത്തിൽ രംഗത്തെത്തി.
തന്റെ പേരിലെന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോയിലുള്ളത് വീഡിയോയിലുള്ളത് താനല്ലെന്നും താൻ സുരക്ഷിതമാണെന്നും ജയറാം അറിയിച്ചു. വീഡിയോയിലുള്ളത് ആരാണെന്നറിഞ്ഞില്ലെങ്കിൽ കൂടിയും തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക