അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം വരത്തന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരത്തൻ.
മായാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യയാണ് ചിത്രത്തിലെ നായിക. നസ്രിയ കൂടി നിർമ്മാണപങ്കാളിയാകുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സുഹാസും ഷറഫും ചേര്‍ന്നാണ്. സുഷിന് ശ്യാം സംഗീതം നല്കിയിരിക്കുന്നു. ലിറ്റിസ് സ്വാംപിന്റെതാണ് ഛായാഗ്രഹണം.
മലയാളത്തിന്റെ സ്വന്തം ജയറാമിനും പാർവ്വതിക്കും ഇന്ന് 26 ആം വിവാഹ വാർഷികം
പ്രതികരിക്കാൻ ഇവിടെ എഴുതുക