ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ഹിജ്ഡ ഹബ്ബയില്‍ പങ്കെടുക്കാൻ സാരിയണിഞ്ഞ് മുൻക്രിക്കറ്റ് താരം ഗൗതം ഗംഭീർ.
സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റിനിർത്തപ്പെടുന്ന ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ വിഷമം മനസ്സിലാക്കി അവരോടൊപ്പം പങ്കിടാനെത്തിയ ഗൗതം ഗംഭീറിനെ പ്രശംസിച്ച് കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി സെക്ഷന്‍ 377 എടുത്തുമാറ്റിയതിന് പിന്നാലെ ‘ഇങ്ങനെയാണ് ഞാന്‍ ജനിച്ചത്’ എന്ന മുദ്രാവാക്യത്തോടെയാണ് എച്ച്ഐവി/എയ്ഡ്സ് അലൈന്‍സ് ഇന്ത്യ ഈ വര്‍ഷം പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക