അങ്കമാലി ഹോളി ഫാമിലി സ്കൂളിൽ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി. 52 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ തല ശാസ്ത്രമേളയിൽ കുട്ടികൾ നിർമ്മിച്ച അഗ്നിപർവതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആരുടേയും നില ഗുരുതരമല്ല.
ഉരുകിയൊലിക്കുന്ന അഗ്നിപർവതത്തിലെ ലാവ നിർമ്മിക്കാൻ അധികതോതിൽ കെമിക്കലുകൾ ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. ബോംബ് സ്കോഡും ഡോഗ് സ്കോഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക