കന്യാസ്ത്രീ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയില്‍ തനിക്കുള്ള ചുമതലകള്‍ എല്ലാം കൈമാറി. ഫാദര്‍ മാത്യൂ കോക്കാണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്.
എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ മാറിനില്‍ക്കുന്നുവെന്നാണ് ബിഷപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക