ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് അഭിനന്ദനവുമായി നടൻ ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. “അഭിനന്ദനങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിന് അങ്ങ് മാർഗ്ഗദീപമായി പ്രകാശിക്കും.” ; ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. നടിയെ അആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ദിലീപിന്റെ എഫ് ബി പോസ്റ്റ്.
ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റാരോപിതനായ നമ്പി നാരായണനെതിരെയുള്ള കേസ് അനാവശ്യമാണെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. കൂടാതെ സംഭവത്തിൽ അരക്കോടി രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണനെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരങ്ങളായ മാധവൻ, സൂര്യ എന്നിവരും ഇന്നലെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക