സ്വന്തം ശരീരത്തിലൂടെ കറന്റ് കടത്തി വിട്ട് ലോകത്തെയാകെ വിമയിപ്പിച്ച ശ്രീ കറന്റ് മോഹൻ എന്ന രാജ്മോഹന്‍ദാസ് അന്തരിച്ചു. കഴിഞ്ഞമാസം വരെ 230 വാള്‍ട്ട് ശരീരത്തില്‍ കടത്തിവിട്ട് ജന്മനാ തനിക്കുമാത്രം ലഭിച്ച സിദ്ധി ലോകരുടെ മുമ്പിൽ പ്രദര്ശിപിച്ചാണ് മോഹൻ കറന്റില്ലാത്ത ലോകത്തേക്ക് യാത്രയായത്.
കുട്ടികാലത്ത് സ്കൂള്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് സ്കൂളില്‍ പ്രവേശിപ്പി ക്കാത്തതില്‍ പ്രതിഷേധിച്ച് വൈദ്യുതി പോസ്റ്റില്‍ കയറി കമ്പിയിൽ പിടിച്ച് ഫ്യൂസ് ഊരി. അന്ന് ആ ദിവസമാണ് രാജ് മോഹൻദാസ് തന്റെ ശരീരം മറ്റേത് ലോഹത്തെകാളും നല്ലൊരു കണ്ടക്ടറാണെന്ന് അറിയുന്നത്.
പിന്നെ കറന്റ് മോഹന്‍ എന്ന വിളിപ്പേരില്‍ ലോകം മുഴുവന്‍ അത്ഭുത സിദ്ധി കാട്ടി പ്രശസ്തനായി. ഭാര്യ രമാദേവി വിലക്കിയെങ്കിലും മരിക്കും വരെ താന്‍ കറന്റുമായുള്ള പ്രണയം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഈ അത്ഭുത മനുഷ്യനെക്കുറിച്ചറിയാനെത്തി. അങ്ങനെ ലോകത്തിലെ തന്നെ അപൂര്‍വ്വ വ്യക്തികളിലൊരാളായി മോഹന്‍ ശ്രദ്ധിക്കപ്പെട്ടു.
ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക