ലോകമെമ്പാടുമുള്ള ആമിർ ഖാൻ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. ആമിർ ഖാനോടൊപ്പം അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.
രഹസ്യ സ്വഭാവത്തോടെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട്പൊ യ്ക്കൊണ്ടിരുന്നത്. ഇതിനിടെ ആമിർ ഖാൻ തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്റെ കിടിലന്‍ സേനാപതി ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.
ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൈകളില്‍ വാളും നെഞ്ചില്‍ പടച്ചട്ടയും തലപ്പാവും തീക്ഷ്ണമായ കണ്ണുകളുമായി എത്തുന്ന അമിതാഭിന്റെ ഖുദാബക്ഷ് ലുക്ക്, കടല്‍ക്കൊള്ളക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
“കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്സിലെ സേനാപതിയെത്തിയിരിക്കുന്നു. ഖുദാബക്ഷിയായി അമിതാഭ്” എന്നാണ് പോസ്റ്ററിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
കടലിന്റെ പശ്ചാത്തലില്‍ നടക്കുന്ന കഥയാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’. വിജയ് കൃഷ്ണ ആചാര്യയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക