സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. പ്രളയത്തിന് ശേഷം വ്യാപകമായി കിണറുകളില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ഉയർന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകിയതാണ് ചില ജില്ലകളിലെ കിണറില്‍ വെള്ളം കുറയാന്‍ കാരണം എന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭൂഗർഭ ജലത്തിൽ അറുപത് ശതമാനം കുറവാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. നദീ തട ജില്ലകളിലെ കിണറുകളിലാണ് വെള്ളക്കുറവ് രേഖപ്പെടുത്തിയത്. പുഴകളിലെ വെള്ളം ഉയരുന്നതിനുസരിച്ച് കിണറുകളിലെയും വെള്ളം കൂടും.
അതേസമയം തുലാവർഷപ്പെയ്ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താമെന്നാണ് നിഗമനം.
ആയുർവേദ ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് ഇനിമുതൽ റൊട്ടിയില്ല; പകരം ഉൾപ്പെടുത്തിയത് ഈ ഭക്ഷണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക