കഴിഞ്ഞ ദിവസം കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബിജെപി യിൽ ചേർന്നതായി കാണിച്ച് ചിത്രങ്ങളടക്കം ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ പേജിലും വാർത്തകൾ വന്നിരുന്നു. എന്നാൽ വൈദികന്മാരിൽ ഒരാളായ ഫാദർ മാത്യു മണവത്ത് ഇപ്പോൾ വാർത്ത നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
കോട്ടയത്തെത്തിയ ബിജെപി അധ്യക്ഷനെ താൻ സന്ദർശിച്ചത് ശെരിയാണെന്നും എന്നാൽ അത് സൗദി അറേബ്യയിൽ നിന്നും ഒരു ഹൈന്ദവ സഹോദരന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സഹായിക്കണമെന്നഭ്യർഥിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും ഫാദർ മാത്യു മണവത്ത് ഫെയ്സ്ബുക്ക് പോസ്റ്റിയൂൾ പറയുന്നു. ബി.ജെ.പിയല്ല ഒരു പാര്‍ട്ടിയിലും അംഗമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം തന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. അതിനാല്‍ തന്റെ പേര് പട്ടികയില്‍ നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫാദർ മാത്യു മണവത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
കരുണ എന്ന എന്റെ സ്വഭാവം ചിലപ്പോൾ പ്രയാസങ്ങളിൽ ചാടിച്ചിട്ടുണ്ട്. Mr Babu Kodiveedu Soman . Ha fr Al Batin Hospital,
Saudi Arabia ഈ അഡ്രസിൽ ഇദ്ദേഹത്തിന്റെ മൃതദേഹം ആ രാജ്യത്ത് സൂക്ഷിച്ചിരിക്കയാണ്. പാവപ്പെട്ട എന്റെ നാട്ടിലെ അവൽ വാസികൾ, അവർ CPM . അനുഭാവികളാണ്. അവർക്ക് സാധിക്കാൻ
ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാകാം എന്നെ സമീപിച്ചത്
, ഈ ആവശ്യത്തിനാണ് ഇന്നലെ ഞാൻ Jose K Mani. MP യെയും കോട്ടയത്ത് വരുന്നു എന്നറിഞ്ഞ് ‘ BJP പ്രസിഡന്റ് ശ്രീധരൻപിള്ളയെയും കണ്ടത്. ഞാൻ അവരുടെ യോഗസ്ഥലത്ത്
അദ്ദേഹത്തെ കണ്ടത് , അവിടെ മെംബർഷിപ്പ് എടുത്ത വൈദികരോടൊപ്പം എന്നെയും തെറ്റായി ചിത്രീകരിക്കാൻ ഇടയായി.
പക്ഷേ ഞാൻ ബുദ്ധിമുട്ടിയാലും കരുണ എന്ന സ്വഭാവം നല്ല ഫലം തന്നതിനു ദൈവത്തിനു സ്തുതി. സൗദിയിലുള്ള ഇസ്ലാം മതാനുയായ
വ്യക്തി വേണ്ട എല്ലാ സഹായവും വാഗ്ദാനം ഈ വിവാദ പോസ്റ്റുകൾ
കണ്ട് നല്‍കിയിട്ടുണ്ട്.. നിർധനരായ ആ കുടംബത്തിലെ പ്ലസ് റ്റു പഠിക്കുന്ന കുട്ടിയും ഭാര്യയും ഒന്നും അറിയാതെ നാട്ടിലാണ്.
ഇത് അവർക്ക് സഹായമായതിൽ ദൈവത്തെ സ്തുതിക്കുന്നു. എല്ലാം നന്മക്കായ് സ്വർഗ്ഗ താതൻ ചെയ്തിടുന്നു എന്ന എന്നും പാടുന്ന പാട്ടിലെ പ്പോലെ തന്നെ. സംഭവിച്ചു.
സൗദിയിൽ സ്വാധീനമുള്ള നിർധനരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായിക്കുന്നവർ ഉണ്ടെങ്കിൽ അറിയിക്കണമേ.
പണ്ട് ഒരു ‘ചെറുപ്പക്കാരൻ ഗർഭിണിയായ ഭാര്യയുടെ പ്രസവ
മടുത്തു വന്ന സമയത്ത് മെഡിക്കൽ കോളജിൽ നിന്ന് Scaning i തുടർ മരുന്ന് തുടങ്ങിയ ചിലവുകൾക്ക് സഹായം തേടി വന്നവന് സാധിക്കുന്നത് നല്‍കിശേഷം അയാൾ ആവശ്യപ്പെട്ടത് അനുസരിച്ച്
എന്റെ ലെറ്റർപാഡിൽ ഇയാളെ സഹായിക്കണമെന്ന് ശുപാർശ എഴുതിക്കൊടുത്തു. അ ന്വേഷിച്ച് ശരിയെന്ന് ബോധ്യപ്പെട്ട ശേഷം പിന്നീടാണ് കത്തു കൊടുത്തത്., പക്ഷേ അയാൾ ആവശ്യകാലവും കഴിഞ്ഞ് എന്റെ കത്തിലെ തിയതി വെട്ടി തിരുത്തി പിരിവ് നടത്തിവന്നിരുന്നു. ഒരു വർഷത്തിനു ശേഷമാണ് പിടിക്കപ്പെട്ടത്
അതിനു ശേഷം ഞാൻ സഹായം ആർക്കും ശുപാർശ ചെയ്തിട്ടില്ല.
ഇന്ന് തിരുമാനം എടുത്തു. കരുണ വിചാരിച്ച് ആർക്കു വേണ്ടിയും
ചട്ടുകം ആകില്ല.. പക്ഷേ കരുണ അത് തുടർന്നുകൊണ്ടിരിരിക്കും
ചിലടത്ത് എത്തിയാൽ: അവർ തരുന്ന ജൂസ് കുടിക്കണ്ടതായി വരും
അവർ ഒരു നല്ല വാക്ക് പറയാൻ ഹയുമ്പോൾ നിഷേധിക്കാൻ പറ്റാതെ വരും. അവർ ഫോട്ടോ എടുക്കും അവരുടെ അനുയായി അല്ലെങ്കിൽ അനുഭാവി എങ്കിലും ആക്കും.,. കാരണം കരുണ?
പക്ഷേ മനസ്സിൽ തികഞ്ഞ സംതൃപ്തി ഉണ്ട്
ആ പാവപ്പെട്ടവന്റെ കുടുംബത്തെ സഹായിക്കാൻ ആളുകൾ മുമ്പോട്ട്
വരുന്നത് കാണുമ്പോൾ .
https://www.facebook.com/photo.php?fbid=1903245493090665&set=a.618456138236280&type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക