അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3.30 നാണ് പിണറായി തിരുവനന്തപുരത്തെത്തിയത്.
ഈ മാസം 2 ആം തീയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ മയോ ക്ലിനിക്കിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. മൂന്നാഴ്ചയോളം നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം കേരളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അദ്ദേഹം അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. പ്രളയത്തിൽ തകർന്ന കേരളത്തിന് കൈതാങ്ങാവാൻ എല്ലാവരും മുന്നോട്ട് വരണമെന്നും ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്നും ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക