എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന് കോര്പ്പറേഷന് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്ഥിര നിയമനത്തിന് പരിഗണിക്കും.
തിരഞ്ഞെടുപ്പ്: 2019-ലെ ഗേറ്റ് പരീക്ഷയിലെ സ്കോറിനും ഗ്രൂപ്പ് ഡിസ്കഷന്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയിലെ മികവിനും അനുസരിച്ചായിരിക്കും പ്രവേശനം.അപേക്ഷാ ഫീസ്: 500 രൂപ.
പ്രായം: 28 വയസ്. എസ്.സി, എസ്.ടി, അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. http://www.posoco.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. .കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.posoco.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക