ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവിക ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയുടെ അടുത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ഫ്രഞ്ച് കപ്പൽ എത്തി. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തെത്തിയത്. അഭിലാഷിനെ രക്ഷിക്കാന്‍ സോഡിയാക് ബോട്ടിറക്കി. ഇന്ത്യന്‍ നാവിക സേന വിമാനവും അഭിലാഷിന്റെ പായ്വഞ്ചിക്ക് മുകളിലെത്തി.
വഞ്ചിയുടെ പായ്മരം മുതുകിലൂടെ ഒടിഞ്ഞു വീണ അഭിലാഷ് അനങ്ങാൻ സാധിക്കാത്ത സ്ഥിതിയിലാണുള്ളത്. ‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛര്‍ദി നില്ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്സിന്റെ (ജി.ജി.ആര്.) സംഘാടകര്‍ അറിയിച്ചിരുന്നു.
ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നും 3500 കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തിനടുത്തുള്ള ഇന്ത്യൻ കപ്പലിന് വെളുള്ളിയാഴ്ചയോടുകൂടി മാത്രമേ ഇവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അതിനാലാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയത്.
ജലന്ധർ പീഡനം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക