മ്യാന്മാർ നിന്നും പലായനം ചെയ്ത റോഹിംഗ്യന്‍ അഭയാർത്ഥി കുടുംബം തിരുവനന്തപുരത്തെത്തി. ഹൈദരാബാദിൽ നിന്നും ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തെത്തിയ ഇവരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളും ആറ് മാസം പ്രായമുള്ള കുട്ടിയും ഇവരുടെ സഹോദരങ്ങളുമാണ് വിഴിഞ്ഞത്തെത്തിയത്. മദ്രസയിലെത്തി സഹായം തേടിയപ്പോള്‍ അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജോലി തേടി എത്തിയതാണെന്നാണ് ഇവർ അറിയിച്ചത്. മൂന്ന് വർഷമായി ഇവർ ഹൈദരാബാദിൽ താമസിക്കുകയായിരുന്നു.
അതേസമയം റോഹിംഗ്യയിൽ നിന്നുള്ള കൂടുതൽ അഭയാർത്ഥികൾ ഇനിയും കേരളത്തിലെത്തുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ളതിനാല്‍ ഇപ്പോൾ കസ്റ്റഡിയിലായ അഭയാർത്ഥി കുടുംബത്തെ തിരികെ അയക്കുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വയിൽ നിന്നുള്ള മണ്ണ് വേണോ? കിലോയ്ക്ക് 1457 രൂപ 50 പൈസ മാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക