റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസർ പുറത്തു വന്നു. നിവിൻ പോളിയാണ് ചിത്രത്തിൽ കൊച്ചുണ്ണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റേതായി ഇതിനു മുൻപ് പുറത്ത് വന്ന ട്രെയ്ലർ മോഹൻലാലിന്റെ കൂടി സാന്നിധ്യം കൊണ്ട് പ്രേക്ഷകപ്രീതി നേടിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വിട്ട ടീസറിൽ മോഹൻലാൽ ഇല്ല.
ഓണത്തിന് തീയേറ്ററുകളിലെത്തേണ്ടിയിരുന്ന കൊച്ചുണ്ണിയുടെ റീലീസ് പ്രളയം കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഒക്ടോബർ 11 ന് ചിത്രം തീയേറ്ററുകളിലെത്തും. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക