സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക്ക് സാധ്യത. ഇതേത്തുടർന്ന് 3 ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കാലാവസ്ഥാ അവലോകനം ചെയ്യുന്നതിനായി ഉന്നത തല യോഗംചേരുന്നതിന് ശേഷമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറും. ഇത് ലക്ഷദ്വീപിന് അരികിലൂടെ വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും എന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ അതിശക്തമായ കാറ്റുണ്ടാകും. കടല്‍ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികള്‍ തിരികെ വരികയോ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയോ ചെയ്യണം മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക