അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൽ നസ്രിയ നസീം ഫഹദിന്റെ നായികയായി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഒരു വർഷമായി ചിത്രത്തിന്റെ മുന്നൊരുക്കങ്ങളിലാണ് അൻവർ റഷീദ്. ഇപ്പോൾ ഫഹദിന്റെ ഭാര്യയും മലയാളികളുടെ പ്രിയനടിയുമായ നസ്രിയ ചിത്രത്തിലെ നായികയായി എത്തുന്നുവെന്നാണ് വാർത്തകൾ. ഇതിനു മുൻപ് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സിലാണ് ഇരുവരും ഒന്നിച്ചത്.
വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൗബിന് ഷബീര്‍, ചെമ്ബന്‍ വിനോദ്, വിനായകന്, ദിലീഷ് പോത്തന്, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. അമല്‍ നീരദാണ് കാമറ കൈകാര്യം ചെയ്യുന്നത്. ജാക്സണ് വിജയനാണ് സംഗീതം.
അന്‍വര്‍ റഷീദ് എന്റര്‍ടെന്‍മെന്റ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. 2019 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും. സത്യന് അന്തിക്കാടിന്റെ ഞാന്‍ മലയാളിയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക