ബനാറസ് ഹിന്ദു സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എം.ബി.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് – ഇന്റര്‍നാഷണല്‍ ബിസിനസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
അഗ്രിക്കള്‍ച്ചര്‍, ടെക്നോളജി, മെഡിസിന്, എജുക്കേഷന്‍, ലോ എന്നിവയില്‍ ബിരുദം (10+2+3), 50 ശതമാനം മാര്‍ക്കോടെ പി.ജി. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
കാറ്റ് സ്കോര്‍, അക്കാദമിക് മികവ്, ഗ്രൂപ്പ് ഡിസ്ക്കഷന്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 28.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.bhu.ac.in/fms/
പ്രതികരിക്കാൻ ഇവിടെ എഴുതുക