ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ലൈക്കുകളുള്ള പോലീസ് ഫെയ്സ്ബുക്ക് പേജ് എന്ന ഖ്യാതി ഇനി കേരളാ പൊലീസിന്. ന്യൂയോർക്ക് പോലീസിന്റെ ഫെയ്സ്ബുക്ക് പേജിന്റെ ലൈക്കുകളുടെ എണ്ണത്തെ മറികടന്നാണ് കേരളാ പോലീസ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 8.20 ലക്ഷം ലൈക്കുകളാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് ഉള്ളത് ന്യൂയോര്‍ക്ക് പോലീസിന് 7.83 ലക്ഷം ലൈക്കുകളും.
പോലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് – സൈബര്‍ സംബന്ധമായ ബോധവത്ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങള്‍ നല്കുന്നതിനുവേണ്ടിയാണ് കേരള പോലീസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. തുടര്‍ന്ന് ഫേസ്ബുക്ക് പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക