ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരുടെ ചിത്രങ്ങൾ കേരളാ പോലീസ് പുറത്ത് വിട്ടു. സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ്ആല്ബം രൂപത്തില്‍ പുറത്തുവിട്ടിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടവർ, യുവതികളെ കടത്തിവിടുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവർ എന്നിവരാണ് ലുക്ക് ഔട്ട് നോടീസിലുള്ളത്. കെ.എസ്.ആര്.ടി.സി ബസുകള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവ തല്ലിതകര്‍ത്തതിലും ഇവര്‍ പ്രതികളാണ്. കലാപത്തിന് ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാത്ത കുറ്റമാണ് എല്ലാവര്ക്കും എതിരെ ചുമത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ആല്‍ബം അയച്ച് നല്കി. പേരോ മേല്‍വിലാസമോ സംബന്ധിച്ച വിവരം ലഭിക്കാത്തതിനാല്‍ ഇവരെ കണ്ടാല്‍ അറിയുന്നവര്‍ പത്തനംതിട്ട പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ആല്‍ബം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്മാന തുകയുള്ള പ്രഥമ ജെ സി ബി പുരസ്കാരം ബെന്യാമിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക