ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2,061 ആയി. ശബരിമല സന്നിധാനം, പമ്ബ, നിലയ്ക്കല്‍, കാനനപാത എന്നിവിടങ്ങളില്‍ അക്രമം നടത്തുകയും സുപ്രീംകോടതി വിധി അട്ടിമറിച്ചു യുവതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്തവരെയാണ് വിവിധ ജില്ലകളിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മാത്രം കേസുമായി ബന്ധപ്പെട്ട് 700 പേരെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റിലായവരിൽ സ്ത്രീയേകളുമുൾപ്പെട്ടിട്ടുണ്ട്.
അറസ്റിലായവരിൽ 1,500 പേരെ ജാമ്യത്തില്‍ വിട്ടു. നിരവധി വാഹനങ്ങളും മൊബൈല്‍ ഫോണുകളും പോലീസ് ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടുവെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ ബുധനാഴ്ച രാത്രി പോലീസ് പുറത്തുവിട്ടതിനു പിന്നാലെയാണു വ്യാപകമായി അറസ്റ്റുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക