ബിജെപി അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ വിമാനമിറങ്ങി. ബിജെപി ജില്ലാകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. ഇലക്ഷൻ വാർ റൂം ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളിലാണ് ജില്ലാ കമ്മിറ്റി ഓഫിസ് നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് പരമാവധി നേതാക്കളെയും അണികളെയും കണ്ണൂരിലെത്തിച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പടയൊരുക്കം നടത്താനും ബിജെപി ലക്ഷ്യമിടുന്നു.
കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരന് എന്ന ബഹുമതി കൂടി ഈ സന്ദർശനത്തോട് കൂടി അമിത് ഷാ സ്വന്തമാക്കിയിരിക്കുകയാണ്.
അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വൻ സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക