കിഡ്നാപ്പിംഗ് എന്ന് കേട്ടാൽ നമ്മൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു വാഹനമുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് തട്ടിക്കൊണ്ടു പോകൽ സംഘങ്ങളെല്ലാം സഞ്ചരിച്ചിരുന്ന വാഹനം ഒമ്നി. എന്നാൽ ഒമ്നി ഇനി ഓർമ്മയാകാൻ പോവുകയാണ്. ഒമ്നി വാഹനങ്ങളുടെ നിർമ്മാണം പൂർണ്ണമായും നിർത്തലാക്കുന്നുവെന്ന് മാരുതി സുസുക്കി അറിയിച്ചു.
2020 ഒക്ടോബറില്‍ വാഹനങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ വരുന്നതോടെയാണ് ഒമ്നിയെ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി നിര്‍ബന്ധിതമായത്. ഇതുപോലെ മാരുതിയുടെ മറ്റ് മോഡലുകളായ ഇക്കോ, ആള്‍ട്ടോ 800 എന്നിവയും പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.
നമ്പർ പ്ലേറ്റിൽ ഇനി ചിത്രപ്പണി വേണ്ട; പിടിവീഴും എന്ന മുന്നറിയിപ്പുമായി പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക