ദക്ഷിണ കൊറിയയുടെ പ്രഥമ വനിത കിം ജംഗ് സൂക്ക് അടുത്താഴ്ച അയോദ്ധ്യയില്‍ എത്തും. നവംബര്‍ 4 മുതല്‍ 7 വരെ നടക്കുന്ന ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജംഗ് സൂക്ക് എത്തുന്നത്. ദീപാവലി ആഘോഷങ്ങളിലെ മുഖ്യ അതിഥിയായിരിക്കും ഇവര്‍.
ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഉന്നത ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയായിരിക്കും ഇവര്‍ ഇന്ത്യയില്‍ എത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലമാക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
2018ല്‍ മൂണ്‍ ജെ ഇന്‍ ഇന്ത്യ സന്ദര്‍ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക