വളരെ കുറഞ്ഞ ബഡ്ജറ്റിലൊരുക്കി ഗംഭീര വിജയം നേടിയ ചലച്ചിത്രമാണ് വിജയ് സേതുപതി, തൃഷ എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച 96. ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. അഞ്ചാം വാരം പിന്നിടുമ്പോഴും കേരളത്തിലുൾപ്പെടെ ചിത്രത്തിന് സ്റ്റെഡി കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ചിത്രം ദീപാവലിക്ക് പ്രക്ഷേപണം ചെയ്യുമെന്ന് സൺ ടി വി പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ അതൃപ്തിയറിയിച്ച് തൃഷ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ സംപ്രേക്ഷണം ദീപാവലിയിൽ നിന്നും പൊങ്കലിലേക്ക് മാറ്റണമെന്ന് തൃഷ ട്വീറ്റ് ചെയ്തു. ‘ ഇത് ഞങ്ങളുടെ അഞ്ചാം വാരമാണ്. ഇപ്പോഴും തിയറ്ററുകളില്‍ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ട്. ഒരു ടീം എന്ന നിലയില്‍ 96ന്റെ ടിവി പ്രീമിയര്‍ ഇത്ര നേരത്തെ നടത്തുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ കരുതുന്നു. പൊങ്കലിന്റെ സമയത്തേക്ക് 96 ടിവി പ്രീമിയര്‍ നീട്ടി വയ്ക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന.
അതിനോട് 96 കടപ്പെട്ടിരിക്കും’. അതിനിടെ സണ്‍ പിക്ചേര്‍സ് നിര്‍മിച്ച വിജയ് ചിത്രം സര്‍ക്കാരിന് കൂടുതല്‍ തിയറ്ററുകള്‍ ഉറപ്പിക്കുന്നതിനു കൂടി വേണ്ടിയാണ് 96 വേഗത്തില്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
https://twitter.com/trishtrashers/status/1058584966282407936
പ്രതികരിക്കാൻ ഇവിടെ എഴുതുക