ഇളയദളപതി വിജയ്യുടെ ദീപാവലി ചിത്രമായ സർക്കാർ ഇന്നലെ റിലീസ് ചെയ്തു. സാധാരണ ഗതിയിൽ ഇഷ്ടതാരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഫാൻസുകാർ താരത്തിന്റെ ഫ്ളക്സിൽ പാലഭിഷേകം നടത്തിയൊക്കെയാണ് ആഘോഷിക്കുന്നത്. എന്നാൽ റീലീസ് ദിവസത്തെ ആഘോഷങ്ങൾക്കായി കരുതി വച്ചിരുന്ന പണം കൊണ്ട് നിർധനയായ യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് മാതൃകയായിരിക്കുകയാണ് കോട്ടയത്തെ വിജയ് ഫാൻസ്.
കോട്ടയം മെഡിക്കല്‍ കോളേജിനു സമീപമുള്ള സാന്ത്വനം എന്ന കാരുണ്യ സ്ഥാപനത്തിലെ അന്തേവാസിയായ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെഎം മോനിഷയുടെ വിവാഹം ആണ് വിജയ് ഫാന്‍സ് നടത്തിക്കൊടുത്തത്. ചീരംചിറ സ്വദേശിയായ മണ്ണാത്തിപറമ്ബില് സിബി- ഉഷ ദമ്ബതികളുടെ മകന് സിനു സിബിയാണ് മോനിഷയുടെ വരന്.
ഇന്നലെ രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി ഗത് സമനി പള്ളി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. 85000 രൂപ ചിലവിട്ട് മൂന്നര പവന് സ്വര്‍ണ്ണം, മൂന്ന് ലക്ഷം വരുന്ന വിവാഹ ഒരുക്കങ്ങള്‍, എല്ലാം ഫാന്‍സ് അസോസിയേഷനിലെ ‘ആങ്ങളമാര്’ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
എ ർ മുരുഗദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സര്‍ക്കാർ ഒറ്റദിനം കൊണ്ട് തന്നെ കേരളത്തിലും തമിഴ് നാട്ടിലും തരംഗമായി മാറിയിരിക്കുകയാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായിട്ടാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക