കണ്ണൂർ: ശ്രീകണ്ഠപുരം ചേപ്പറമ്പ് മഞ്ഞളാംകുന്നിൽ വെള്ളം കെട്ടികിടക്കുന്ന കരിങ്കൽ ക്വാറിയിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചാലോട് പാരിക്കൽ ഹൗസിൽ കെ.പി.പ്രഭാകരൻ (48) ആണ് മരിച്ചത്.
ചട്ടുകപ്പാറയിലെ നിർമ്മലൻ ഗോപാലന്റെയും പരേതയായ മാധവിയുടെയും മകനാണ്. ഭാര്യ: റോജ. മക്കൾ: അശ്വനി, അഞ്ജലി ( പ്ലസ് ടു വിദ്യാർത്ഥിനി, എടയന്നൂർ G.V.H.S.S ).
ഞായറാഴ്ച രാവിലെ 7:30ന് ചാലോടിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം 10 മണിക്ക് ചട്ടുകപ്പാറയിലെ വീട്ടിലേക്ക്കൊണ്ടു പോകും. തുടർന്ന് ശവസംസകാരം 11 മണിക്ക് പയ്യാമ്പലത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക