നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനെ വീടിനോടു ചേർന്നുള്ള ചായ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ നടപ്പിലായത് ദൈവത്തിന്റെ വിധിയാണെന്ന് മറ്റൊന്നും പറയാനില്ലെന്നും സനല്‍കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു.
ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് വിജിയും ബന്ധുക്കളും നാട്ടുകാരും രാവിലെ ഉപവാസ സമരം തുടങ്ങിയിരുന്നു. സമരം തുടങ്ങി അല്പ സമയത്തിനുള്ളിലാണ് ഡിവൈഎസ്പി ജീവനൊടുക്കിയ വാര്‍ത്ത എത്തിയത്. പിന്നാലെ വികാരാധീനയായ വിജി മാധ്യമങ്ങള്‍ മുന്നില്‍ കണ്ണീരോടെയാണ് ദൈവത്തിന്റെ വിധി നടപ്പായെന്ന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക