ശബരിമലയിലെ നിയന്ത്രണങ്ങളെ മറികടന്ന് സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ച് പോലീസ് കസ്റ്റഡിയിലായ കെ പി ശശികലയ്ക്കൊപ്പം പോലീസ് സ്റ്റേഷനിൽ നിന്നും രാഹുൽ ഈശ്വറിന്റെ സെൽഫി.
പൊലീസ് നടപടിയിലെ വിയോജിപ്പ് വ്യക്തമാക്കിയാണ് രാഹുല്‍ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ശശികല ടീച്ചറിനെ കണ്ടു. സര്‍ക്കിളിനെ കണ്ട് നടപടിയിലെ അതൃപ്തി അറിയിച്ചുവെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രാവിലെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങിയ രാഹുല്‍ ഈശ്വര്‍ റാന്നി പൊലീസ് സ്റ്റേഷനിലെത്തി കെ പി ശശികലയെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക