സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്ററുടെ മകനെയും മരുമകളെയും ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കസ്റ്റഡിയില്‍.നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജൂലിയസ് നികിതാസിനേയും ഭാര്യ ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറായ സാനിയോ മനോമിയേയും ഇന്നലെയാണ് ആര്‍എസ്എസ് സംഘം അക്രമിച്ച് പരുക്കേല്‍പ്പിച്ചത്.പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലകുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു ഇരുവരും.
അമ്ബലക്കുളങ്ങര വച്ച് പത്തിലേറെ പേര് കാറിനുമുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക