അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ബിഗ് ബി യിൽ മേരി ടീച്ചർ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി നഫീസ അലി അർബുദ രോഗബാധയുടെ മൂന്നാം ഘട്ടത്തിൽ. നഫീസ അലി തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളിൽ നിന്നാണ് രോഗവിവരം വ്യക്തമായത്.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്നെ സന്ദർശിച്ചപ്പോഴുള്ള ചിത്രമാണ് നഫീസ പങ്കു വച്ചത്. രോഗത്തില്‍നിന്ന് മുക്തിനേടട്ടേയെന്ന് തന്റെ ഉറ്റസുഹൃത്ത് ആശംസിച്ചതായി 61കാരിയായ നഫീസ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക