ശബരിമല ദർശനം നടത്താൻ താത്പര്യമുണ്ടെന്ന് കട്ടി യുവതികൾ എറണാകുളത്ത് പത്രസമ്മേളനം നടത്തി. കണ്ണൂരിൽനിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് പത്രസമ്മേളനം നടത്തിയത്.
വിധി വന്നതിനു പിന്നാലെ തന്നെ വ്രതമെടുത്ത് ശബരിമല ദർശനം നടത്തുമെന്ന് പറഞ്ഞിരുന്ന രേഷ്മ നിഷാന്ത് ശക്തമായ പ്രതിഷേധത്തെ തുടർന്ന് തല്ക്കാലം ശബരിമലയിലേക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലാണുള്ളതെന്നും രേഷ്മ പറഞ്ഞു. അതേസമയം ദർശനം നടത്തുന്നത് വരെ മാലയൂരാതെ വ്രതം തുടരുമെന്നും ഇവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക