ഡ്രിപ്പിടാനിട്ട സൂചിയിലൂടെ രക്തം തിരികെ കയറി യുവാവിന് ദാരുണാന്ത്യം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിട്ടിരുന്ന പൂച്ചക്കല്‍ വടുതല സഫ്വാന് മന്‍സിലില്‍ സഫ്വാന് (32) ആണ് മരിച്ചത്.
ശരീര വേദനയും തലചുറ്റലും കാരണം ഈ മാസം 2 നാണ് സഫ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11 ന് വൈകിട്ടോടെ ഡ്രിപ്പ് ഇട്ടു, എന്നാല്‍ വലതു കൈയില്‍ കുത്തിയിരുന്ന സൂചിയില്‍ നിന്ന് രക്തം തിരികെ ഒഴുകുകയായിരുന്നു.
ഉടുവസ്ത്രത്തിലും കിടക്കയിലും ഷീറ്റിലും രക്തം നിറഞ്ഞപ്പോള്‍ മാത്രമാണ് ജീവനക്കാര്‍ സംഭവം അറിഞ്ഞത്. ജീവനക്കാര്‍ സൂചി മാറ്റിയതോടെ രക്തം നിലച്ചു. അമിതമായി രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് സഫ്വാന്റെ നില ഗുരുതരമായി. തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക