പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷേവ് ചെയ്യാൻ നൽകിയ ബ്ലെയ്ഡ് ഉപയോഗിച്ച് ജനനേന്ദ്രിയം സ്വയം മുറിച്ചു മാറ്റി. ചൊവ്വാഴ്ച രാവിലെ പീരുമേട് ജയിലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. കുമളി ഡൈമുക്ക് സ്വദേശി ചുരളിയാണ് ജനനേന്ദ്രിയം മുറിച്ച് കളഞ്ഞത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയോടെ ഷേവ് ചെയ്യാൻ നൽകിയ ബ്ലെയ്ഡ് ഉപയോഗിച്ച് ഇയാൾ ജനനേന്ദ്രിയം സ്വയം മുറിച്ചു മാറ്റുകയായിരുന്നു. ഇയാളുടെ കരച്ചിൽ കേട്ട് സഹതടവുകാർ ബഹളം വച്ചതോടെ ജയിൽ അധികൃതർ എത്തി ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ നാലുമാസം മുൻപാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യത്തിലെടുക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇയാള്‍ ജയിലില്‍ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക