റഷ്യയില്‍ വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു. മോസ്കോയിലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനം പറന്നുയരുന്നതിനിടെ ആയിരുന്നു അപകടം.
ഏഥന്‍സിലേക്ക് പറന്നുയര്‍ന്ന ബോയിങ് 737 വിമാനം ഇടിച്ച് 25കാരനാണ് മരിച്ചത്.
റഷ്യയിലെ ഷെറെമെത്യെവോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് എട്ടിനാണ് ദാരുണ സംഭവം നടന്നത്.
യുവാവിന്റെ ശരീരഭാഗങ്ങളും കോട്ട്, ഷൂലേസ് തുടങ്ങിയവയും മറ്റും ചിതറിയ നിലയില്‍ റണ്‍വേയില്‍നിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അര്‍മേനിയയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക