പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എൻ എൽ ഉപഭോക്താക്കൾക്കായി വമ്പൻ ഓഫർ അവതരിപ്പിച്ചു. ബി എസ് എൻ എലിന്റെ പോസ്റ്റ്പെയ്ഡ് ലാൻഡ്ലൈൻ ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ആമസോൺ പ്രൈം അംഗത്വം സൗജന്യമായി നൽകുകയാണ് ബി എസ് എൻ എൽ.
399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുകയോ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ ലാൻഡ്ലൈൻ 745 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ ഈ ഓഫറിന് അര്‍ഹരാണ്. ആമസോണ്‍ പ്രൈം ഫ്രീ സബ്സ്ക്രിപ്ഷന്റെ കാലാവധി ഒരു വര്‍ഷമാണ്.
ഇന്ത്യയിൽ നിലവിൽ ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന് ഒരു വര്‍ഷത്തേക്ക് 999 രൂപയും പ്രതിമാസം 129 രൂപയുമാണ്.
എങ്ങനെ ഓഫർ നേടാം?
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ ആദ്യം ബിഎസ്എന്‍എല്‍ വെബ്സൈറ്റിലേക്കു പോകുക. അവിടെ ആമസോണ്‍ പ്രൈം ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയില്‍ ഐഡിക്കൊപ്പം ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പർ അല്ലെങ്കില്‍ ലാൻഡ്ലൈൻ നമ്ബനമ്പർ നല്‍കുക. അടുത്തതായി സബ്സ്ക്രിപ്ഷന് പേജില്‍ നിന്നും OTP സൃഷ്ടിക്കുക. ഇനി നിങ്ങളുടെ ആമസോണ്‍ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഈ ഓഫര്‍ സാധൂകരിക്കുകയും സജീവമാക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക