ശബരിമല സന്ദർശനത്തിനെത്തിയ ബി ജെ പി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്റെ ആചാരലംഘനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. കൈരളി ടി വിയാണ് നവംബർ 14 ആം തീയതി കെ സുരേന്ദ്രൻ വളയംകുളത്തെ റൈസ് ആന്റ് ഫിഷ് എന്ന കടൽ വിഭവങ്ങൾക്ക് പേരുകേട്ട ഹോട്ടലിൽ നിന്നും അത്താഴം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
രാത്രി 9.58നാണ് ഹോട്ടലില്‍ കയറിയ സുരേന്ദ്രന് അരമണിക്കൂറോളം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു എന്നാണ് കൈരളി റിപ്പോർട്ട് ചെയ്തത്.
41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് അയപ്പഭക്തര്‍ ഇരുമുടിക്കെട്ടുമായി മലയ്ക്ക് പോകുക. എന്നാൽ നോണ്‍ വെജ് ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചതിലൂടെ സുരേന്ദ്രന് വീണ്ടും ആചാരം ലംഘിച്ചിരിക്കുകയാണ്. നേരത്തെ സ്വന്തം അമ്മ മരിച്ച് ഒരു വർഷം തികയുന്നതിനു മുൻപ് ശബരിമല ദർശനത്തിനെത്തി എന്നതിന്റെ പേരിലും സുരേന്ദ്രൻ വിമർശനം നേരിട്ടിരുന്നു.
https://www.facebook.com/PeopleTelevision/videos/254972811865704/?t=93
പ്രതികരിക്കാൻ ഇവിടെ എഴുതുക