“സ്റ്റാച്യൂ ഒാഫ് യൂണിറ്റിക്ക് ശേഷം ബുദ്ധ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ഗുജറാത്ത്. ബുദ്ധ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മ്മാണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഗാന്ധിനഗറില്‍ 80 അടി ഉയരത്തിലുളള ബുദ്ധ പ്രതിമ നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം.
പ്രതിമ നിര്‍മ്മാണത്തിനായി സംഘടനാ പ്രതിനിധികള്‍ സ്റ്റാച്യൂ ഒാഫ് യൂണിറ്റിയുടെ ശില്പിയായ രാം സുദാറിനെ സമീപിച്ചിരിക്കുകയാണ്. പ്രതിമ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഉടന്‍ ഭൂമി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടനാ പ്രസിഡന്റ് ഭാണ്ഡെ പ്രശില് രത്ന വ്യക്തമാക്കി. കൂടാതെ ബുദ്ധിസ്റ്റ് സര്‍വകലാശാല ഗുജറാത്തില്‍ സ്ഥാപിക്കാന്‍ പദ്ധതിയുളളതായും രത്ന കൂട്ടിച്ചേര്‍ത്തു.
പുരാതന ബുദ്ധ ക്ഷേത്രങ്ങള്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, മറ്റു വടക്കന്‍ സംസ്ഥാനങ്ങളിലുണ്ട് അത് പോലെ ഗുജറാത്തിലും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. നളന്ദയും തക്ഷശിലയും പോലെ ഗുജറാത്തിലെ ഭാവ്നഗറില്‍ വല്ലഭി എന്ന പേരില്‍ വലിയ ഒരു ബുദ്ധ സര്വകലാശാലയുണ്ടെന്നാണ് ചൈനീസ് സഞ്ചാരികളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും രത്ന പറഞ്ഞു.
വടക്കന്‍ ഗുജറാത്തിലെ സബര്‍കാന്ത് ജില്ലയില്‍ ബുദ്ധ സ്മാരകം നിര്‍മ്മിക്കാനും സംഘടനയ്ക്ക് പദ്ധതിയുളളതായും രത്ന വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിയുടെ ഉയരം 185 അടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക