കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഹര്‍ജി പരിഗണിക്കവെ മൗലികാവകാശത്തോടൊപ്പം വ്യക്തിപരമായ സുരക്ഷയും പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. പ്രശ്നങ്ങളിലേക്ക് നിങ്ങളെ തള്ളിവിടാനാവില്ലെന്നും കോടതി പറഞ്ഞു. എന്തു ക്രമീകരണം ഒരുക്കാന്‍ കഴിയുമെന്ന് ഒരാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക