അടുത്തകാലത്ത് സിനിമാലോകം ഒന്നടങ്കം ഭാഷാഭേദമില്ലാതെ ഏറ്റെടുത്ത തമിഴ് ചിത്രമായിരുന്നു വിജയ് സേതുപതി തൃഷ ടീമിന്റെ 96. സ്കൂൾ പഠനം കഴിഞ്ഞ് 22 വർഷത്തിന് ശേഷം ഒത്തുകൂടുന്ന സുഹൃത്തുക്കളെയും നഷ്ടപ്രണയത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന റാമിനെയും ജാനുവിനെയും പ്രേക്ഷകർ തന്റെ ഹൃദയത്തിലേക്കായിരുന്നു സ്വീകരിച്ചത്.
96 ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഡിലീറ്റഡ് സീൻ വൈറലായതോടെയാണ്. ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിതാക്കള്‍ നല്കാന് കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന് സാക്ഷാല്‍ എസ്.ജാനകിയുടെ മുന്നില്‍ ജാനുവിനെ എത്തിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം. എസ്.ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീന്‍ സമയദൈര്‍ഘ്യത്തിന്റെ പേരില്‍ വെട്ടിമാറ്റുകയായിരുന്നു. ജാനകിയമ്മ അഭിനയിച്ചിട്ടും അത് രഹസ്യമായി സൂക്ഷിച്ചതും സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്നുണ്ട്.
യൂട്യൂബിലൂടെ പുറത്തുവിട്ട ഈ രംഗത്തിന് വൻ ജനസ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക