ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന വാചകം കേട്ട് മടുത്ത പ്രേക്ഷകരുടെ മുന്നിലേക്ക് തെല്ലൊരാശ്വാസത്തോടെയാണ് നന്നായി ബാറ്റ് ചെയ്യുമ്ബോള്‍ റണ്ണൗട്ടാകേണ്ടി വരുന്ന കഥ പറഞ്ഞു കൊണ്ട് ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ് എത്തിയത്. എന്നാൽ നാളെ മുതൽ സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് മുന്നിൽ ദ്രാവിഡ് എത്തില്ല. ‘നന്നായി ബാറ്റ് ചെയ്യുമ്ബോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’ എന്ന വാചകത്തില്‍ തുടങ്ങുന്ന പരസ്യം തീയറ്ററില്‍ നിന്ന് മാറ്റുകയാണ്. ഡിസംബർ ഒന്ന് മുതൽ പുതിയ പരസ്യങ്ങളാകും തിയേറ്ററിൽ പ്രദർശിപ്പിക്കുക.
നാളെ മുതൽ പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങള്‍ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക