പഞ്ചസാരയെക്കാൾ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി.ഇതിന്റെ ഇല ഭക്ഷണത്തിന് ഉപയോഗിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെയാണ് അനുമതി നൽകിയത്.ശീതളപാനീയങ്ങൾ ബീയർ,ബിസ്ക്കറ്റുകൾ എന്നിവയിൽ പഞ്ചസാരയ്ക്ക് പകരം മധുരതുളസി ചേർക്കാൻ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വർദ്ധിച്ചു.മധുരം അമിതമാണെങ്കിലും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ ആവാത്തതാണ്.പ്രമേഹം രക്തസമ്മർദ്ദംതുടങ്ങിയ ജീവിതശൈലീ രോഗങ്ങളും,താരൻ മുടികൊഴിച്ചിൽ തുടങ്ങിയവയും നിയന്ത്രിക്കാൻ മധുര തുളസി സഹായിക്കുന്നു.
മധുര തുളസിക്യഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ മധുര തുളസി കൃഷിക്ക് അനുയോജ്യമാണ്. മധുരതുളസിയുടെ വേരുകളാണ് നടേണ്ടത്.ഒന്നു മുതൽ രണ്ട് മാസക്കാലമാണ് ചെടിയുടെ പാകമാകാനുള്ള സമയം.
ചെടികളിൽ വെള്ളനിറത്തിലുള്ള പൂക്കൾ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് സമയം ആരംഭിക്കുന്നത്. പാകമായ ഇലകൾ കത്രിച്ചെടുത്തശേഷം ഉണക്കുന്നു. ഇലകൾ ഉണങ്ങുവാൻ 6മുതൽ 8മണിക്കൂർ വരെ സമയം മതിയാകും. നന്നായി ഉണങ്ങിയ ഇലചകൾ മില്ലുകളിൽ പൊടിക്കുന്നു. പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന സീറോ കാലറി മാത്രമാണ് മധുര തുളസിയിലുള്ളത്.
പ്രമേഹരോഗികൾക്ക് പഞ്ചസാരയ്ക്കു പകരംമായി മധുര തുളസി ഉപയോഗിക്കാം.ഇതിൽ അടങ്ങിയിട്ടുള്ള സ്റ്റീവിയോൾ, ഗ്ലൂക്കോസൈഡ് ഇവ സംയുക്തമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.ഇൻസുലിൻ പ്രരതിരോധം വർദ്ധിപ്പിച്ചു കൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്.
രക്തംസമ്മർദ്ദം നിയന്ത്രിക്കുവാൻ മധുര തുളസി സഹായിക്കുന്നു.ശരീരത്തിന്റെ ഭാരം കുറയ്ക്കാനും മധുര തുളസി ഉത്തമമായ മാർഗ്ഗമാണ്. കൊഴപ്പേറിയ ഭക്ഷണത്തോടുള്ള ആർത്തി ഇല്ലാതാക്കാൻ മധുര തുളസി സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക